/indian-express-malayalam/media/media_files/uploads/2018/12/manmohan-cats-002.jpg)
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദവും പുകയുന്നു. സിനിമയില്‍ വസ്തുതക്ക് നിരക്കാത്ത എന്തെങ്കിലും ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാറുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയാന്‍ മന്‍മോഹന്‍ സിങ് തയ്യാറായില്ല.
കോണ്‍ഗ്രസിന്റെ 134ാം വാര്‍ഷിക ആഘോഷത്തിനായി ഡല്‍ഹിയിലെത്തിയതായിരുന്നു മന്‍മോഹന്‍ സിങ്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം മൈക്കിന് മുമ്പില്‍ നിന്നെങ്കിലും ചോദ്യം കേട്ടയുടനെ അദ്ദേഹം നടന്നുനീങ്ങി. 'നിങ്ങളെ കുറിച്ചുളള സിനിമയെ കുറിച്ച് സാറിന് എന്താണ് തോന്നുന്നത്?' എന്നായിരുന്നു ചോദ്യം.
അനുപം ഖേര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും ചിത്രത്തിനെതിരെ പ്രചരണം ഉയര്‍ന്നു. പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ഉളള പ്രധാനമന്ത്രി ആയാണ് ട്രെയിലറില്‍ അദ്ദേഹത്തെ കാണിക്കുന്നത്. അന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലാണ് ട്രെയിലറില്‍ സൂചന നല്‍കുന്നത്. 10 വര്‍ഷം ഇന്ത്യയെ തടവിലാക്കിയ കുടുംബത്തെ കുറിച്ചുളള കഥയാണ് ഇതെന്ന് ബിജെപി ട്വീറ്റ് ചെയ്തു.
ചിത്രത്തിന്റെ പ്രചരണം നടത്തുന്ന പാര്‍ടറായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ജെഡി അടക്കമുളള പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നുണ്ട്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.