Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

മുഖ്യാതിഥിയായല്ല, സാധാരണക്കാരനായി; മന്‍മോഹന്‍ സിങ് സന്ദര്‍ശനം സ്ഥിരീകരിച്ചെന്ന് പാക് വിദേശകാര്യമന്ത്രി

മന്‍മോഹന്‍ സിങ് പങ്കെടുക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചത്.

Former Prime Minister Manmohan SIngh pays addresses to the audience and pays homage to former Lok Sabha Speaker Somnath Chatterjee at a memorial service in the capital New Delhi on tuesday. Somnath Chatterjee died earlier this month. Express Photo by Tashi Tobgyal New Delhi 280818

കറാച്ചി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാറില്‍ എത്തുക മുഖ്യ അതിഥിയായല്ലെന്നും സാധാരണക്കാരനായിട്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഗുരുനാനാക്കിന്റെ 550-ാം ജന്മദിനത്തിന് മുന്നോടിയായി നവംബര്‍ ഒമ്പതിനായിരിക്കും കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം.

മുള്‍ട്ടാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്‍മോഹന്‍ സിങ് സന്ദര്‍ശനം സ്ഥിരീകരിച്ചതായി ഷാ അറിയിച്ചത്. കത്തിലൂടെയാണ് മന്‍മോഹന്‍ സിങ് തന്നെ വിവരം അറിയിച്ചതെന്നും ഖുറേഷി വ്യക്തമാക്കി.

”മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹം എനിക്കെഴുതിയ കത്തില്‍ പറയുന്നത്, ഞാന്‍ വരാം പക്ഷെ മുഖ്യാതിഥിയായല്ല, സാധാരണക്കാരനായിട്ട് എന്നാണ്. അദ്ദേഹം സാധാരണക്കാരാനായിട്ട് വന്നാലും ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കും” ഖുറേഷി പറഞ്ഞു.

നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മന്‍മോഹന്‍ സിങ്ങിനെ കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി തന്നെ ക്ഷണിച്ചിരുന്നു. അതേസമയം, മന്‍മോഹന്‍ സിങ് പങ്കെടുക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചത്.

”ഞാന്‍ പോകുന്നതിനെ കുറിച്ച് ചോദ്യം പോലും ഉദിക്കുന്നില്ല. മന്‍മോഹന്‍ സിങ്ങും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതും ഇടനാഴിയിലൂടെ ഗുരുദ്വാറിലേക്ക് പോകുന്നതും വ്യത്യസ്തമാണ്” അമരീന്ദര്‍ സിങ് പറഞ്ഞു. അതേസമയം, കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെയുള്ള സര്‍വ്വ കക്ഷി ജാഥയുടെ ഭാഗമായിരിക്കും മന്‍മോഹന്‍ സിങ് എന്നും അദ്ദേഹം അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Manmohan said he will visit kartarpur gurdwara as ordinary man claims pakistan foreign minister

Next Story
ഡാന്‍സ് കളിച്ചതല്ല, പട്ടം പറപ്പിച്ചതാണ്; വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്തെന്ന് ഒവൈസിowaisi, ഒവെെസി,owaisi to mohan bagawat, മോഹന്‍ ഭാഗവത് ഒവെെസി.rss,ആര്‍എസ്എസ്, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com