/indian-express-malayalam/media/media_files/uploads/2019/08/manju-warrier-1.jpg)
ഷിംല: ഹിമാചൽ പ്രദേശിലെ ഛത്രുവിൽ ഷൂട്ടിങ്ങിന് മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് ഹിമാചൽ പ്രദേശ് മന്ത്രി. ഛത്രുവിൽ കുടുങ്ങിയ മലയാള സിനിമാ സംഘത്തെ രക്ഷപ്പെടുത്തി. അവർ ഇവിടെനിന്നും മണാലിയിലേക്ക് ഇന്നു യാത്ര തിരിച്ചു. ഛത്രുവിൽ ഷൂട്ടിങ്ങിന് സംഘത്തിന് അനുവാദം ഉണ്ടായിരുന്നില്ലെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്ന് മന്ത്രി ആർ.എൽ.മാർക്കണ്ഡ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Himachal Pradesh Minister, RL Markanda: Lahaul-Spiti has received heavy rainfall in last few days. Nearly all tourists evacuated from Spiti. Malayalam film crew that was stuck in Chhatru has left from there today. I've come to know that they didn't have permission to shoot. pic.twitter.com/JcJA3LoPs7
— ANI (@ANI) August 21, 2019
സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരനും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഛത്രുവിൽനിന്നും മണാലിയിലേക്കുളള സംഘത്തിന്റെ യാത്രയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ സംഘം മഴയെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണ് ഉണ്ടായിരുന്നത്.
മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. ഹിമാചലിൽ ഷൂട്ടിങ്ങിന് പോകുന്നതിന് മുൻപേ പ്രതികൂല കാലാവസ്ഥയെപ്പറ്റി സംഘത്തിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ സംഘം ഷൂട്ടിങ് തുടരാനായി തീരുമാനിക്കുകയും സ്വന്തം ഉത്തരവാദിത്വത്തിലാണ് സ്ഥലത്ത് കഴിയുന്നതെന്ന് ഒപ്പിട്ടു നൽകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
Read Also: മഞ്ജു വാര്യരെ രക്ഷപ്പെടുത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു: ഹൈബി ഈഡൻ
‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.