scorecardresearch
Latest News

മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനെയും ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു :അരവിന്ദ് കേജ്രിവാള്‍

രാജ്യതലസ്ഥാനത്ത് നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനും അഴിമതിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനെയും ഓര്‍ത്ത് രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്നും രാജ്യതലസ്ഥാനത്ത് നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

എഎപി എംഎല്‍എമാരുമായും കൗണ്‍സിലര്‍മാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയായിരുന്നു. ”എഎപി ഒരു കൊടുങ്കാറ്റാണ്. ഞങ്ങളെ ഇപ്പോള്‍ തടയാനാവില്ല, ഞങ്ങളുടെ സമയം വന്നിരിക്കുന്നു. എക്സൈസ് നയ കേസില്‍ സിസോദിയയുടെ അറസ്റ്റ് ഒരു ഒഴികഴിവ് മാത്രമാണെന്ന് ആരോപിച്ച അദ്ദേഹം പുതിയ മന്ത്രിമാര്‍ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ ഇരട്ടി വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും പറഞ്ഞു.

എംഎല്‍എമാരായ സൗരഭ് ഭരദ്വാജിനെയും അതിഷിയെയും ഡല്‍ഹി മന്ത്രിസഭയിലെ രണ്ട് പുതുമുഖങ്ങളായി ആം ആദ്മി പാര്‍ട്ടി (എഎപി) തിരഞ്ഞെടുത്തു. മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും തങ്ങളുടെ മന്ത്രിസ്ഥാനങ്ങള്‍ രാജിവച്ചതിന് തൊട്ടുപിന്നാലെയാണിത്. ചട്ടങ്ങള്‍ അനുസരിച്ച് ഇരുവരുടെയും പേരുകള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് അയയ്ക്കും. തുടര്‍ന്ന് രാഷ്ട്രപതിയുടെ സമ്മതത്തിനായി അയയ്ക്കും. അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എല്ലാ എംഎല്‍എമാരുമായും കൗണ്‍സിലര്‍മാരുമായും യോഗം വിളിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Manish sisodia arvind kejriwal bjp aap