കൊ​ടൈ​ക്ക​നാ​ൽ: മ​ണി​പ്പൂ​ർ സ​മ​ര​നാ​യി​ക ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​യി. കൊ​ഡൈ​ക്ക​നാ​ലി​ലെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ, അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി ഡെ​സ്മ​ണ്ട് കു​ടീ​ഞ്ഞോ ഇ​റോ​മി​ന്‍റെ സ​ഹ​യാ​ത്രി​ക​നാ​യി. ഇരുവരും തമ്മിലുള്ള വിവാഹം കൊടൈക്കനാലിലെ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് നടന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇ​വ​രു​ടെ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​വാ​ഹ​ത്തെ പി​ന്തു​ണ​ച്ച് പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി​ക​ൾ സ​ബ് ര​ജി​സ്ട്രാ​ർ​ക്കു മെ​മ്മോ​റാ​ണ്ടം ന​ൽ​കി.

ആഘോഷങ്ങള്‍ തീര്‍ത്തും ഒഴിവാക്കിയായിരുന്നു വിവാഹം. ഇരുവരുടേയും ചുരുക്കം ചില സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുക്കള്‍ ചടങ്ങുകളില്‍ നിന്നും വിട്ടു നിന്നു. നേരത്തേ ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാരപ്രകാരം നടന്നിരുന്നു. രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ രജിസ്ട്രാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ കാര്യങ്ങള്‍ക്കായി കഴിഞ്ഞ രണ്ടു മാസമായി ഇറോമും ഡെസ്മണ്ടും കൊടൈക്കനാലിലാണ്.

മ​ണി​പ്പൂ​രി​ലെ പ​തി​നാ​റ് വ​ർ​ഷം നീ​ണ്ട സ​മ​ര​ത്തി​ന് അ​ന്ത്യം കു​റി​ച്ചാ​ണ് ഇ​റോം ശ​ർ​മി​ള രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്കി​റ​ങ്ങി​യ​ത്. പീ​പ്പി​ൾ​സ് റീ​സ​ർ​ജ​ൻ​സ് ആ​ൻ​ഡ് ജ​സ്റ്റീ​സ് അ​ല​യ​ൻ​സ് എ​ന്ന പു​തു​പാ​ർ​ട്ടി​യു​മാ​യി മ​ണി​പ്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ഇ​റോ​മി​ന് പ​ക്ഷേ 90 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ