scorecardresearch

മണിപ്പൂര്‍: 32 ജനനങ്ങള്‍, ഇംഫാല്‍ ക്യാമ്പ് അമ്മയാകാന്‍ കാത്തിരിക്കുന്നവരുടെ കേന്ദ്രം

''എന്റെ ഗ്രാമത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ അത്താഴം കഴിക്കുകയായിരുന്നു. കൈകഴുകാന്‍ പോലും കഴിയതെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. സൈന്യം ഞങ്ങളെ രക്ഷിക്കുന്നത് വരെ ഞങ്ങള്‍ക്ക് മണിക്കൂറുകളോളം അടുത്തുള്ള കുന്നിന്‍ മുകളില്‍ ഒളിക്കേണ്ടി വന്നു''

''എന്റെ ഗ്രാമത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ അത്താഴം കഴിക്കുകയായിരുന്നു. കൈകഴുകാന്‍ പോലും കഴിയതെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. സൈന്യം ഞങ്ങളെ രക്ഷിക്കുന്നത് വരെ ഞങ്ങള്‍ക്ക് മണിക്കൂറുകളോളം അടുത്തുള്ള കുന്നിന്‍ മുകളില്‍ ഒളിക്കേണ്ടി വന്നു''

author-image
Jimmy Leivon
New Update
Manipur| Imphal relief camp| mothers

(Express photo by Jimmy Leivon)

ഇംഫാല്‍: മണിപ്പൂരിലെ അക്രമത്തില്‍ കുടിയിറക്കപ്പെട്ട ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും മാത്രമായുള്ള ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയ ഖുമാന്‍ ലാംപാക് സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഹോസ്റ്റലിലേക്ക് തിടുക്കത്തില്‍ നടന്നു, മൊയ്റങ്തെം ലെയ്റാങ് (55) ഫ്രണ്ട് ഡെസ്‌ക്കിലുണ്ടായിരുന്ന എല്ലാവരോടും പറഞ്ഞു, ''ഞാന്‍ അമ്മായിയമ്മയാണ്, ഞാന്‍ അമ്മായിയമ്മയാണ്.''

Advertisment

ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഇവര്‍ ഇംഫാലിലേക്ക് പോയത് തന്റെ ആറു ദിവസം പ്രായമുള്ള ചെറുമകള്‍ ലംഗംബിയുടെ 'ഇപന്തബ' ആചാരത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നു. ലംഗംബി,യുദ്ധത്തില്‍ വിജയിച്ചവള്‍ എന്നര്‍ത്ഥമുള്ള മണിപ്പൂരി പേര്. മെയ്ദി പാരമ്പര്യത്തില്‍, നവജാതശിശുവിന്റെയും അമ്മയുടെയും ക്ഷേമത്തിനായി ഒരു കുഞ്ഞ് ജനിച്ച് ആറാം ദിവസം നടത്തുന്ന ഒരു ചടങ്ങാണ് ഇപന്തബ. സാധാരണഗതിയില്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങ് പ്രത്യേക സാഹചര്യങ്ങള്‍ കാരണം ചുരുക്കി.

''ചടങ്ങ് സാധാരണ കുടുംബത്തോടൊപ്പം വലിയ ചടങ്ങായി നടത്തുമായിരുന്നു. എന്നാല്‍ ഇത്തവണ, അക്രമം കാരണം ഞങ്ങള്‍ നിസ്സഹായരാണ്, ''ലെയ്റാംഗ് പറഞ്ഞു. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജൂലൈ 18 ന് രാവിലെയാണ് 30 കാരനായ മൊയ്റംഗ്തെം അബെമിന്റെ രണ്ടാമത്തെ കുട്ടിയായി ലംഗംബി ജനിച്ചത്.

ചുരാചന്ദ്പൂര്‍ ജില്ലയിലെ തിങ്കാങ്പായി സ്വദേശിയായ അബെം ഗര്‍ഭിണിയായിരുന്നു, മെയ് 3 ന് വൈകുന്നേരം വീട് വിട്ട് പോകേണ്ടി വന്നപ്പോള്‍ - സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ട ദിവസം. ജൂലൈ ആദ്യം പ്രതീക്ഷിക്കുന്ന മറ്റ് മൂന്ന് സ്ത്രീകളോടൊപ്പം അവരെ ഇംഫാലിലെ പ്രത്യേക ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവരുകയായിരുന്നു.

Advertisment

''എന്റെ ഗ്രാമത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ അത്താഴം കഴിക്കുകയായിരുന്നു. കൈകഴുകാന്‍ പോലും കഴിയതെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. സൈന്യം ഞങ്ങളെ രക്ഷിക്കുന്നത് വരെ ഞങ്ങള്‍ക്ക് മണിക്കൂറുകളോളം അടുത്തുള്ള കുന്നിന്‍ മുകളില്‍ ഒളിക്കേണ്ടി വന്നു,'' അവര്‍ പറഞ്ഞു.

''ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം, കുടുംബത്തെ അടുത്തുള്ള സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയി, ഒടുവില്‍ അടുത്ത ദിവസം ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. അവളുടെ കുടുംബത്തിലെ മറ്റുള്ളവര്‍ ബിഷ്ണുപൂരില്‍ താമസിച്ചപ്പോള്‍, അബെമിന്റെ അനുജത്തി അവരോടൊപ്പം ഇംഫാലിലേക്ക് പോയി. ഒരു അറ്റന്‍ഡറായി സേവനമനുഷ്ഠിക്കുന്നതിന് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഒപ്പം ഒരാള്‍ക്ക് താമസിക്കാന്‍ സൗകര്യം അനുവദിക്കുന്നുണ്ട്. എന്റെ രണ്ടാമത്തെ കുട്ടി നിര്‍ഭാഗ്യവാനാണ്, അവള്‍ക്ക് ഈ സൗകര്യം അവളുടെ വീടാക്കി മാറ്റേണ്ടിവന്നു. പക്ഷേ, ഇപന്തബ വലിയ ചടങ്ങായി നടന്നില്ലെങ്കിലും ഞങ്ങള്‍ ജീവിച്ചിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ''അബെം പറഞ്ഞു. മെയ് 21 ന് ആരംഭിച്ച ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് എത്തിച്ച 79 സ്ത്രീകളുണ്ട്. 16 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളും ഉള്‍പ്പെടെ 32 കുട്ടികളുടെ ജനനം ഈ ക്യാമ്പിലുണ്ടായി.

ബിജെപിയുടെ സംസ്ഥാന ഘടകം മുന്‍കൈയെടുത്താണ് ഈ സൗകര്യം തുറന്നത്, തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് സംഭാവന ലഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും മുലയൂട്ടുന്ന അമ്മമാരും നേരിടുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഇത് തുറന്നതെന്ന് സൗകര്യത്തിന്റെ ചുമതലയുള്ള ആര്‍ കെ നോങ്ഡ്രെന്‍ഖോംബ പറഞ്ഞു. നിലവില്‍ 41 സ്ത്രീകള്‍ ഈ സ്ഥാപനത്തിലുണ്ടെന്ന് നോങ്ഡ്രെന്‍ഖോംബ പറഞ്ഞു. കൂടുതല്‍ വായിക്കാന്‍

Domestic Violence Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: