/indian-express-malayalam/media/media_files/uploads/2023/06/manipur-2.jpg)
മണിപ്പൂരിലെ അക്രമത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഫൊട്ടോ-എഎന്‍ഐ
ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും അക്രമം രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ആര്‍ കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീയിട്ട് പ്രതിഷേധക്കാര്‍. ആര്‍ കെ രഞ്ജന്റെ ഇംഫാലിലെ കോങ്ബയിലുള്ള വസതിക്ക് ഇന്നലെ രാത്രിയാണ് ജനക്കൂട്ടം തീയിട്ടത്.ആക്രമണമുണ്ടായ സമയത്ത് കേന്ദ്രമന്ത്രി വീട്ടിലില്ലായിരുന്നു.
''ഞാന്‍ ഇപ്പോള്‍ ഔദ്യോഗിക ജോലികള്‍ക്കായി കേരളത്തിലാണ്. ഭാഗ്യവശാല്‍, ഇന്നലെ രാത്രി എന്റെ ഇംഫാലിലെ വീട്ടില്‍ ആര്‍ക്കും പരിക്കേറ്റില്ല. അക്രമികള്‍ പെട്രോള്‍ ബോംബുകളുമായാണ് വന്നത്, എന്റെ വീടിന്റെ താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്, ''കേന്ദ്ര വിദേശകാര്യ സഹമന്ത്രി രഞ്ജന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
മെയ് 3 മുതല്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ (എസ്ടി) ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെച്ചൊല്ലി രണ്ട് മെയ്തീസ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന അമ്രകസംഭവങ്ങള്‍ ഒരു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ 100-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നത്്. ഖമെന്‍ലോക് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ പറയുന്നതനുസരിച്ച് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉപേക്ഷിക്കപ്പെട്ട രണ്ട് വീടുകള്‍ കത്തിച്ചു. കത്തിനശിച്ച വീടുകള്‍ ഉപേക്ഷിച്ചതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമാധാനം നിലനിര്‍ത്താന്‍ മണിപ്പൂരിലെ ജനങ്ങളോട് കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു. ''എന്റെ മാതൃരാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണുമ്പോള്‍ വളരെ സങ്കടമുണ്ട്. സമാധാനത്തിനായി ഞാന്‍ ഇനിയും അഭ്യര്‍ത്ഥിക്കുന്നത് തുടരും. ഇത്തരത്തിലുള്ള അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ തീര്‍ത്തും മനുഷ്യത്വരഹിതരാണെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.