scorecardresearch

മണിപ്പൂരിൽ സംഘർഷം തുടരുന്നു; രണ്ടു വീടുകൾക്ക്കൂടി തീയിട്ടു

രാവിലെ എട്ടു മണിയോടെ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്

രാവിലെ എട്ടു മണിയോടെ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്

author-image
WebDesk
New Update
Manipur violence

ചിത്രം: സ്ക്രീൻഗ്രാബ്

ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൾ ജില്ലയിൽ 24 മണിക്കൂർ നീണ്ടുനിന്ന താൽക്കാലിക ശാന്തതയ്ക്ക് ശേഷം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ ലിറ്റാൻ പ്രദേശത്ത് രണ്ട് വീടുകൾ കൂടി അക്രമികൾ തീയിട്ടതോടെ പ്രദേശം വീണ്ടും സംഘർഷഭരിതമായി.

Advertisment

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ലിറ്റാൻ സരൈഖോങ് ഗ്രാമത്തിലാണ് വീടുകൾക്ക് തീയിട്ടത്. കേന്ദ്ര-സംസ്ഥാന സേനകളെ വൻതോതിൽ വിന്യസിച്ചിട്ടും പ്രദേശത്ത് സുരക്ഷാ ആശങ്കകൾ നിലനിൽക്കുകയാണ്. രാവിലെ എട്ടു മണിയോടെ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ ആരെയും അറസ്റ്റ് ചെയ്തതായോ വിവരമില്ല.

Also Read: പ്രതിരോധരംഗത്ത് വൻ കുതിപ്പിന് ഇന്ത്യ: 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ അനുമതി

Advertisment

കഴിഞ്ഞ ഞായറാഴ്ച രാത്രി ഗ്രാമങ്ങളിലെ ഏതാനും പേർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് ലിറ്റാൻ മേഖലയിൽ സംഘർഷം ആരംഭിച്ചത്. തുടർന്നുണ്ടായ വംശീയ അക്രമങ്ങളിൽ തങ്കുൽ നാഗ, കുക്കി വിഭാഗങ്ങളുടെ നാൽപ്പതിലധികം വീടുകളാണ് ഇതുവരെ കത്തിനശിച്ചത്.

സംഘർഷം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ലിറ്റാൻ മേഖലയിലും പരിസരത്തും അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലയിലുടനീളം ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി റദ്ദാക്കി. അതേസമയം, കുക്കി-സോ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂർ ജില്ലയിൽ വൈപെ സമുദായത്തിലെ സ്ത്രീകൾ പ്രതിഷേധ റാലി നടത്തി. മണിപ്പൂർ സർക്കാർ രൂപീകരണത്തിൽ എം.എൽ.എ എൽ.എം. ഖൗട്ടെ പങ്കെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു റാലി. 

Also Read: രാഹുൽ ഗാന്ധിക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം; നോട്ടീസുമായി ബിജെപി എം.പി

വൈപെ വുമൺ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന റാലി എം.എൽ.എയുടെ വസതിക്ക് നേരെ നീങ്ങിയതോടെ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ആകാശത്തേക്ക് വെടിവെച്ചു. മണിപ്പൂരിലെ സമാധാനാന്തരീക്ഷം വീണ്ടും കലുഷിതമാകുന്ന പശ്ചാത്തലത്തിൽ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.

Read More: ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളം, ശുഭപ്രതീക്ഷ; ബംഗ്ലാദേശ് തിരഞ്ഞെടുപ്പിനിടെ ജമാഅത്തെ ഇസ്ലാമി അമീർ

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: