Latest News

ലാത്തി ചാര്‍ജിനിടെ പൊലീസ് തള്ളിവീഴ്‍ത്തിയ വിദ്യാര്‍ത്ഥിക്ക് മേല്‍ ട്രക്ക് കയറിയിറങ്ങി

വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി നേതാവിനെ പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

ഗുവാഹത്തി: മണിപ്പൂര്‍ സര്‍വ്വകലാശാലയിലെ സ്തംഭനാവസ്ഥ നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥി നേതാവിന്റെ ദേഹത്ത് ട്രക്ക് കയറി ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നു. മണിപ്പൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ആധ്യപ്രസാദ് പാണ്ഡെയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. സര്‍വ്വകലാശാലയിലെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചാണ് ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ താന്‍ വിസി സ്ഥാനം രാജി വയ്ക്കില്ലെന്ന് പാണ്ഡെ അറിയിച്ചു.

തിങ്കളാഴ്ച മണിപ്പൂര്‍ ഗവര്‍ണറുടെ വസതിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ബിജെപി ഓഫീസിന് നേരേയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉണ്ടായി. മോദിയുടേയും അമിത് ഷായുടേയും കോലം കൈയ്യിലേന്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. ലാത്തിച്ചാര്‍ജിനിടെ പൊലീസ് തള്ളിയിട്ട വിദ്യാര്‍ത്ഥി നേതാവിന്റെ ദേഹത്താണ് ട്രക്ക് കയറി ഇറങ്ങിയത്. ഇദ്ദേഹത്തിന്റെ ഇടത് തോളിലൂടെയാണ് ട്രക്ക് കയറിയിറങ്ങിയത്. തുടര്‍ന്ന് തോളെല്ലിന് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ രാജ് മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ പുരുക്കേറ്റയാളെ പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ സ്ഥലത്ത് ഉണ്ടായിരുന്ന ചില വിദ്യാര്‍ത്ഥിനികള്‍ തല കറങ്ങിവീണു. തുടര്‍ന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അലയന്‍സ് ഓഫ് മണിപ്പൂര്‍ (ദേശം) സംസ്ഥാന വ്യാപകമായി ജൂലൈ 19 വരെ 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Manipur university impasse protesters try to storm raj bhawan 7 injured in lathicharge

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express