scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

മണിപ്പൂര്‍ ബിജെപി സര്‍ക്കാരിന് തിരിച്ചടി; അധികാരത്തിലേറി ഒരു മാസം മാത്രം പിന്നിടവെ മന്ത്രി രാജിവെച്ചു

സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്

ഇംഫാൽ: അധികാരത്തിലേറി ഒരു മാസം മാത്രം പിന്നിടവെ മണിപ്പൂരിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കനത്ത തിരിച്ചടി നൽകി മന്ത്രിയുടെ രാജി. മണിപ്പൂര്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) നേതാവുമായ എൽ. ജയന്ത്കുമാർ സിംഗ് രാജിവെച്ചു.

സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്. അധികാരത്തിലെത്തി ഒരു മാസം കൊണ്ട് തന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ തുടക്കമിട്ടെങ്കിലും ബാഹ്യ ഇടപെടല്‍ കാരണം മുന്നോട്ട് പോകാനുള്ള സാഹചര്യമല്ല ഉള്ളതെന്നും ജയന്ത് സിംഗ് രാജിക്കത്തിൽ കുറ്റപ്പെടുത്തി.

ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ പങ്കെടക്കുന്ന മുഖ്യമന്ത്രി ബീരേൻ സിംഗ് തിരിച്ചു വന്ന ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ജയന്ത്കുമാർ പറഞ്ഞു. 15 വർഷത്തെ തുടർച്ചയായ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് മാർച്ച് 15നാണ് മണിപ്പൂരിൽ ബി.ജെ.പിയുടെ നേത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Manipur health minister jayantakumar singh resigns after month in office