/indian-express-malayalam/media/media_files/uploads/2023/06/political-pulse-1.jpg)
മണിപ്പൂരിലെ 10 പ്രതിപക്ഷ പാർട്ടികൾ തലസ്ഥാനത്ത് ഒരു കൺവെൻഷൻ നടത്തിയിരുന്നു. എക്സ്പ്രസ് ഫൊട്ടൊ
ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷഭരിതമായ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഞെട്ടിച്ച വംശീയ അക്രമത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
മണിപ്പൂർ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ഷാ സർവകക്ഷി യോഗം വിളിച്ച് ചേർത്തതിന്റെ പിറ്റേ ദിവസം മണിപ്പൂരിലെ 10 പ്രതിപക്ഷ പാർട്ടികൾ തലസ്ഥാനത്ത് ഒരു കൺവെൻഷൻ നടത്തി. ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ഷാ രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പ് നൽകിയിരുന്നു.
ബീരേൻ സിങ് പ്രാപ്തനല്ലെന്ന് തെളിയിച്ചിട്ടുണ്ടെന്നും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് ഷാ നടത്തിയ സർവകക്ഷിയോഗം പ്രകടനം മാത്രമാണെന്ന് ആരോപിച്ചു. യോഗത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ മതിയായ സമയം നൽകിയില്ല എന്ന ആരോപണവും ആവർത്തിച്ചു.
കോൺഗ്രസ് നേതാക്കളെ കൂടാതെ, മണിപ്പൂരിലെ സമാധാന ദേശീയ കൺവെൻഷനിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം നേതാക്കളായ ഹന്നൻ മൊല്ല, നിലോത്പൽ ബസു, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, മണിപ്പൂരിലെ നിരവധി പ്രതിപക്ഷ നേതാക്കൾ എന്നിവർ പങ്കെടുത്തു. മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി മോദി നിശബ്ദനാണെന്ന് കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് ജയറാം പറഞ്ഞു.
മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പ്രക്രിയ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾക്കായി ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്ന ഓരോ മിനിറ്റും പാഴാക്കുന്നു. മുഖ്യമന്ത്രിയായി തുടരുന്നത് സംശയാതീതമാണെന്നും ജയറാം പറഞ്ഞു. "മുന്നോട്ട് പോകാൻ, മുഖ്യമന്ത്രിയെ ഉടൻ മാറ്റുകയും രണ്ട് അടിസ്ഥാന നടപടികൾ കൈക്കൊള്ളുകയും വേണം. എല്ലാ സായുധ ഗ്രൂപ്പുകളെയും യാതൊരു വിവേചനവും കൂടാതെ നിഷ്കരുണം നിരായുധരാക്കുകയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുകയും വേണം," അദ്ദേഹം പറഞ്ഞു.
ഇബോബി സിംഗ് 10 വർഷമെടുത്താണ് ക്രമസമാധാനം പുനഃസ്ഥാപിച്ചതെന്നും മണിപ്പൂരിൽ വികസന പ്രക്രിയ ആരംഭിച്ചെന്നും ജയറാം പറഞ്ഞു. "ഇന്ത്യയിലെ നാനാത്വത്തിലൂടെ ഏകത്വത്തിന്റെ മാതൃകയായിരുന്ന മണിപ്പൂരിനെ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.