/indian-express-malayalam/media/media_files/uploads/2023/06/N-Biren-Singh.jpg)
മണിപ്പൂര്‍: ബീരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നില്ല, രാജികത്ത് കീറി ജനക്കൂട്ടം
മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല. ബിരേന്‍ സിങ് രാജി വെച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. സംസ്ഥാനത്ത് സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ ബിരേന്‍ സിങ് രാജി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും രാജിക്കത്ത് നല്‍കുമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം അദ്ദേഹത്തെ തടഞ്ഞു, ഗവര്‍ണറെ കാണാന്‍ 20 എംഎല്‍എമാര്‍ക്കൊപ്പം വസതിയില്‍ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിയെ ജനക്കൂട്ടം തടഞ്ഞതോടെ അദ്ദേഹത്തിന് മടങ്ങിപ്പോകേണ്ടിവന്നു. മിനിറ്റുകള്‍ക്ക് ശേഷം, പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജം രാജിക്കത്ത് കൈയില്‍ പിടിച്ച് പുറത്തേക്കിറങ്ങി, ജനക്കൂട്ടത്തിന് കൈമാറി. ജനക്കൂട്ടം രാജികത്ത് കീറികളഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/06/Torn-Letter.jpeg)
At this crucial juncture, I wish to clarify that I will not be resigning from the post of Chief Minister.
— N.Biren Singh (@NBirenSingh) June 30, 2023
അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ ഗവര്‍ണറുമായി കൂടികാഴ്ച നടത്തി. ''മണിപ്പൂരിന് സമാധാനം ആവശ്യമാണ്. ഇവിടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു, ഈ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോരായ്മകളുണ്ട്, അതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു,
സമാന ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കളുമായും യുണൈറ്റഡ് നാഗ കൗണ്‍സില്‍ (യുഎന്‍സി) നേതാക്കളുമായും സിവില്‍ സൊസൈറ്റി അംഗങ്ങളുമായും രാഹുല്‍ ഇന്ന് ഇംഫാല്‍ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തുമെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ബിഷ്ണുപൂര്‍ പ്രദേശത്ത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ ഹെലികോപ്റ്ററിലാണ് ചുരാചന്ദ്പൂരിലേക്ക് എത്തിയത്. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്, മണിപ്പൂരിലെ സഹോദരീസഹോദരന്മാരെ കേള്‍ക്കാനാണ് താന്‍ വന്നതെന്നും എന്നാല്‍ അതില്‍ നിന്ന് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. ''സര്‍ക്കാര്‍ എന്നെ തടയുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. മണിപ്പൂരിന് രോഗശാന്തി ആവശ്യമാണ്. സമാധാനം മാത്രമാണ് ഞങ്ങളുടെ മുന്‍ഗണന, ''രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.