മണിപ്പൂർ: ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാർ മണിപ്പൂരിൽ വിശ്വാസവോട്ട് നേടി. അറുപതിൽ 33 വോട്ടാണ് ബിജെപി നേടിയത്. ഗോവയ്ക്ക് പിന്നാലെയാണ് മണിപ്പൂരിലും ബിജെപി വിശ്വാസവോട്ട് നേടിയത്. 60 അംഗങ്ങളാണ് ആകെ നിയമസഭയിലുളളത്. 21 എംഎൽഎമാരാണ് ബിജെപിയ്ക്ക് അറുപതംഗ നിയമസഭയിലുളളത്. എന്നാൽ 32 പേരുടെ പിന്തുണ ബിജെപിയ്‌ക്ക് ലഭിച്ചു.

കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മണിപ്പൂരിൽ ഒന്നാമതെത്തിയ കോൺഗ്രസിനെ മറികടന്നാണ് രണ്ടാമതുളള ബിജെപി പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപികരിച്ചത്.

നാല് വീതം അംഗങ്ങളുളള നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും നാഷണൽസ് പീപ്പിൾസ് പാർട്ടിയുടെയും വോട്ട് ബിജെപിയ്‌ക്ക് ലഭിച്ചു. ത്രിണമൂൽ കോൺഗ്രസിന്റെയും ലോക് ജനശക്തി പാർട്ടിയുടെയും ഓരോ വോട്ടും ബിജെപിയ്‌ക്ക് ലഭിച്ചു. ഒരു സ്വതന്ത്രനും ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടി.ശ്യാംകുമാറും ബിജെപിയെ പിന്തുണച്ചു.ഇതോടെ ബിജെപിയുടെ അംഗബലം 33ആയി.

ബിജെപി അംഗമായ സ്പീക്കർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെ ബിജെപിക്ക് 32പേരുടെ പിന്തുണ ഉറപ്പിക്കാനായി. ഇതോടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെയുളള ഇടങ്ങിൽ അധികാരം നേടിയിരിക്കുകയാണ് ബിജെപി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ