മണിപ്പൂരിൽ എൻ ബൈരേൻ സിംഗിനെ ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. 32 പേരുടെ പിന്തുണയുണ്ടെന്ന ബിജെപിയുടെ അവകാശവാദം ഗവർണർ അംഗീകരിച്ചു. മുൻകോൺഗ്രസ് നേതാവിയിരുന്നു ബൈരേൻ സിംഗ്. നേരത്തെ കേവലഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് കാണിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഓക്റാം ഇബോബി സിംഗ് നൽകിയ കത്തിൽ വ്യക്തതയില്ലെന്ന് വിശദീകരിച്ച ഗവർണർ നജ്മ ഹെപ്ത്തുള്ള ഇബോബിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇബോബി സിങ്ങ് നാളത്തന്നെ രാജിവെക്കും.

ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാനുള്ള ശ്രമങ്ങൾ പരാജപ്പെട്ടോഴാണ് ഇബോബി സിംഗ് വൈകിട്ടോടെ രാജി വയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. തുടർന്നാണ് ബിജെപി പാർലമെന്ററി പാർട്ടി നേതാവായി എൻ ബൈരേൻ സിംഗിനെ തെരഞ്ഞെടുത്തത്.
32 പേരുടെ പിന്തുണയുണ്ടെന്ന ബിജെപിയുടെ അവകാശവാദം ഗവർണർ അംഗീകരിച്ചു.

ഇതോടെ രാവിലെ മുതലുണ്ടായ അനിശ്ചതത്വത്തിനും വിരാമമായി. കോൺഗ്രസ് പാർട്ടിയെ നെടുകേ പിളിർത്തി ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കമാണ് ഇബോബി സിംഗിന് മാറ്റി ചിന്തിപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൂന്നമത്തെ സംസ്ഥാനത്തും ബിജെപി സുഗമമായി അധികാരത്തിലെത്തുയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ