/indian-express-malayalam/media/media_files/uploads/2023/05/Manipur-1.jpg)
ആക്രമണം നടന്ന പ്രദേശങ്ങളില്‍ സൈനികര്‍
ന്യൂഡല്‍ഹി: സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ സംസ്ഥാനത്ത് ഇന്ന് മുപ്പതോളം കലാപകാരികള്‍ കൊല്ലപ്പെട്ടതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അറിയിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനായി സൈന്യം നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് പുതിയ സംഘര്‍ഷം ഉടലെടുത്തത്.
ഇംഫാൽ വെസ്റ്റിലെ ഉറിപോക്കിലുള്ള ബിജെപി എംഎൽഎ ഖ്വൈരക്പാം രഘുമണി സിങ്ങിന്റെ വീട് ആക്രമികള്‍ തകർക്കുകയും അദ്ദേഹത്തിന്റെ രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതായി ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഞാറാഴ്ച അതിരാവിലെയാണ് വിവിധ ജില്ലകളിലായി സംഘര്‍ഷം ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.
“ഞങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, കാക്‌ചിംഗിലെ സുഗ്‌നു, ചുരാചന്ദ്‌പൂരിലെ കാങ്‌വി, ഇംഫാൽ വെസ്റ്റിലെ കാങ്‌ചുപ്പ്, ഇംഫാൽ ഈസ്റ്റിലെ സഗോൾമാംഗ്, ബിഷെൻപൂരിലെ നുങ്കോപോക്‌പി, ഇംഫാലിലെ ഖുർഖുൽ, കാങ്‌പോക്‌പിയിലെ വൈകെപിഐ എന്നിവിടങ്ങളിൽ വെടിവയ്‌പ്പ് ഉണ്ടായിട്ടുണ്ട്,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
മണിപ്പുരിലെ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കുപിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ആരംഭിച്ചത്. ഈ മാസം മൂന്ന്ന് ആരംഭിച്ച കലാപം ഇന്നും തുടരുകയാണ്.
മണിപ്പൂരിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ 75 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.