ന്യൂഡല്‍ഹി: ത്രിപുരയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് സ്ഥാനമൊഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് മണിക് സത്യപ്രതിജ്ഞ ചെയ്ത് ചുതലയേറ്റത്.
സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഒരു വർഷം ശേഷിക്കെയാണ് ബിപ്ലപ് രാജിവച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ സാഹയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
കോണ്‍ഗ്രസിലായിരുന്ന മണിക് സാഹ 2016 ലാണ് ബിജെപിയിലെത്തിയത്. പിന്നാലെ 2020 ല്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. ഈ വര്‍ഷം രാജ്യ സഭയിലേക്കും മണിക് സാഹ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദേബിന്റെ പകരക്കാരനായി മണിക് എത്തിയതിന് തൊട്ടുപിന്നാലെ മന്ത്രി രാം പ്രസാദ് പോൾ പ്രതിഷേധിച്ചു. തുടര്‍ന്ന് എംഎൽഎമാർ തമ്മിൽ വാക്കേറ്റമുണ്ടായി. രാം പ്രസാദ് കസേരകള്‍ അടിച്ചു തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ശമനം; കേസുകള്‍ കുറയുന്നു