scorecardresearch

Latest News

#മീ ടൂ: ജഡ്ജിമാർ ഉൾപ്പെട്ട സമിതി അന്വേഷിക്കും മനേകാ ഗാന്ധി

#മീ ടൂ വെളിപ്പെടുത്തലുകൾ നിയമപരമായി കൈകാര്യം ചെയ്യുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ജഡ്ജിമാരുടെ പാനൽ വനിതാ ശിശു ക്ഷേമ വകുപ്പിന് കൈമാറുമെന്നും മനേക ഗാന്ധി പറഞ്ഞു.

ന്യുഡൽഹി:രാജ്യത്ത് ശക്തി പ്രാപിക്കുന്ന മീടൂ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിന് ജഡ്ജിമാർ ഉൾപ്പടെയുളള  സമിതിയെ നിയമിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി.

മുതിർന്ന ജഡ്ജിമാരും നിയമ വിദഗ്ധരുമടങ്ങുന്ന പാനൽ #മീ ടൂ വെളിപ്പെടുത്തലുമായ് ബന്ധപ്പെട്ട എല്ലാ വിധ കേസുകളും പരിശോധിക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു.
‘അവരുടെ വെളിപ്പെടുത്തലുകളെല്ലാം ഞാൻ വിശ്വസിക്കുന്നു.വെളിപ്പെടുത്തലിന് പിറകിൽ അവരനുഭവിച്ച വേദനയും മാനസികാഘാതങ്ങളും ഞാൻ മനസ്സിലാക്കുന്നു.അതിനാലാണ്
മുതിർന്ന ജഡ്ജിമാരും നിയമ വീദഗ്ധരുമടങ്ങുന്ന പാനലിനെ #മീടൂ കേസുകൾ പരിശോധിക്കുന്നതിനായ് നിയമിക്കാൻ ഉദ്ദേശിക്കുന്നത്.’ മന്ത്രി പറഞ്ഞതായി പിടി ഐ റിപ്പോർട്ട് ചെയ്യുന്നു.

#മീ ടൂ വെളിപ്പെടുത്തലുകൾ നിയമപരമായി കൈകാര്യം ചെയ്യുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ജഡ്ജിമാരുടെ പാനൽ വനിതാ ശിശു ക്ഷേമ വകുപ്പിന് കൈമാറുമെന്നും മനേക ഗാന്ധി പറഞ്ഞു.

തൊഴിലിടങ്ങളിൽ നേരിടുന്ന ലൈംഗീക ചുഷണങ്ങളെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളാണ് #മീ ടൂ എന്ന പേരിൽ അറിയപ്പെടുന്നത്. സിനിമാ മേഖലയിലേയും മാധ്യമ മേഖലയിലെയും നിരവധി വനിതകളാണ് ഇത്തരം തുറന്നു പറച്ചിലുമായ് മുന്നോട്ട് വന്നിരിക്കുന്നത്.

#മീ ടൂ വെളിപ്പെടുത്തൽ ബിജെപ്പി സർക്കാരിനും കളങ്കമേൽപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ ഏഴോളം വനിതാ മാധ്യമ പ്രവർത്തകരാണ് വെളിപ്പെടുത്തലുമായ് മുന്നോട്ട് വന്നിരിക്കുന്നത്. രാഷ്ട്രീയ മേഖലയിൽ നിന്നും #മീ ടൂ വിവാദത്തിലകപ്പെടുന്ന ആദ്യ വ്യക്തിയാണ് എം ജെ അക്ബർ.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Maneka gandhi metoo campaign sexual harassment bjp retired judges

Best of Express