ലണ്ടൻ: മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അറസ്റ്റുകൾ തുടരുന്നു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തി​യ സ​ൽ​മാ​ൻ അ​ബ​ദി​യു​ടെ (22) പി​താ​വ് ര​മ​ദാ​ൻ, ഇ​ള​യ സ​ഹോ​ദ​ര​ൻ ഹാ​ഷിം എ​ന്നി​വ​രെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ്​ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ ഉൾപ്പടെ 3 പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

സൽമാൻ അബദിയുടെ അച്ഛനെയും സഹോദരനെയും ലി​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ട്രി​പ്പോ​ളി​യി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെയ്തത്. ഹാ​ഷിം ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ഹാ​ഷി​മി​ന് അ​റി​വു​ണ്ടാ​യി​രു​ന്ന​താ​യും ലി​ബി​യ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ടി​വി ചാ​ന​ൽ‌ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ര​മ​ദാ​ൻ പി​ടി​യി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ സ​ൽ​മാ​ന്‍റെ പ​ങ്ക് ര​മ​ദാ​ൻ നി​ഷേ​ധി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ ആ​ളു​ക​ളെ കൊ​ല്ലു​ന്ന​തി​ൽ ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇ​ത് ചെ​യ്ത​ത് ത​ങ്ങ​ള​ല്ലെ​ന്നും ര​മ​ദാ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച തെ​ക്ക​ൻ മാ​ഞ്ച​സ്റ്റ​റി​ലെ കൊ​യ്ർ‌​ട്ട​നി​ൽ‌​നി​ന്നും മൂ​ത്ത സ​ഹോ​ദ​ര​ൻ ഇ​സ്മ​യി​ൽ അ​ബ​ദി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

സ​ൽ​മാ​ൻ അ​ബ​ദിയെ സഹായിക്കുന്നതിനായി ഒന്നിലധികം പേർ ഉണ്ടായിരുന്നതയാണ് ബ്രിട്ടീഷ് പൊലീസിന്റെ നിഗമനം. തീവ്രവാദസംഘടനകളുടെ സാന്നിധ്യം ഈ ആക്രമണത്തിൽ പിന്നിൽ​ ഉണ്ടോയെന്ന് ബ്രിട്ടീഷ് പൊലീസ് ഇതുവരെ സ്ഥിഥീകരിച്ചിട്ടില്ല. നി​ര​വ​ധി കൗ​മാ​ര​ക്കാ​രും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത മാ​ഞ്ച​സ്റ്റ​ർ അ​രീ​ന​യി​ലെ സം​ഗീ​ത​ക്ക​ച്ചേ​രി​യു​ടെ സ​മാ​പ​ന​ത്തി​ൽ ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ടു ക​യും 64 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ