ദുബായ് : ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യ ബു​ർ​ജ് ഖ​ലീ​ഫ ബ്രി​ട്ടീ​ഷ് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​ഞ്ഞു. ഇം​ഗ്ല​ണ്ടി​ലെ മാ​ഞ്ച​സ്റ്റ​ർ അ​രീ​ന​യി​ൽ 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബ്രി​ട്ട​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ബു​ർ​ജ് ഖ​ലീ​ഫ നി​റം​മാ​റി​യ​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ബു​ർ​ജ് ഖ​ലീ​ഫ അ​താ​ത് രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ള​ണി​യാ​റു​ണ്ടെ​ങ്കി​ലും ദു​ര​ന്ത​ത്തി​ൽ ആ ​രാ​ജ്യ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മ​ണി​യു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

ഇന്നലെ മാഞ്ചസ്റ്റർ നഗരത്തിൽ നടന്ന സംഗീതനിശക്കിടെ നടന്ന സ്ഫോടനത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്, 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൽമാൻ അബേദി എന്ന 22 വയസ്സുകാരനാണ് ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥിഥീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ ആക്രണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ പലയിടത്തും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ