പൊട്ടിത്തെറി….നിലവിളികൾ… ചോര ചിതറിയ നിലങ്ങൾ… ഈ ഭയാനക കാഴ്ചകൾ പോപ്പ് ഗായിക അരിയാന ഗ്രാൻഡെ മറക്കില്ല. തന്രെ സംഗീത നിശക്ക് ഇടെ സൽമാൻ എബ്ദി എന്ന ചെറുപ്പാരൻ വിതച്ച ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. സ്ഫോടനത്തിൽ ഗായിക അരിയാനയ്ക്കും പരിക്കേറ്റിരുന്നു. തന്റെ ഷോകളെല്ലാം റദ്ദാക്കി അമേരിക്കയിലേക്ക് തിരിച്ച അരിയാന ഗ്രാൻഡെ ഒരിക്കൽക്കൂടി മാഞ്ചസ്റ്റർ നഗരത്തിലേക്ക് തിരിച്ച് വരികയാണ്. മുറിവേറ്റ മാഞ്ചസ്റ്ററിലെ ജനങ്ങളുടെ മനസ്സിന് സ്വാന്ത്വനമേകാനാണ് അരിയാന ഒരിക്കൽക്കൂടി മാഞ്ചസ്റ്ററിലേക്ക് വരുന്നത്.
പോപ്പ് ഗായകരുടെ വലിയ സംഘവുമായാണ് അരിയാന ഇത്തവണ മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. കാറ്റി പെറിയും, ജസ്റ്റിൻ ബൈബറും അരിയാനക്കൊപ്പം പാടാൻ എത്തും. ഇംഗ്ലണ്ടിലെ പ്രശ്സ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾട്രാഡ്ഫോഡ് മൈതാനത്തിലാണ് ഇത്തവണ സംഗീത നിശനടത്തുന്നത്.
മാഞ്ചസ്റ്റർ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട എല്ലാവരും ഈ സംഗീത നിശയ്ക്കായി എത്തും. കനത്ത സുരക്ഷയിലായിരിക്കും സംഗീത നിശ നടക്കുക.
മാഞ്ചസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഏതെങ്കിലും സംഘടനകൾ ഉണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിഥീകരണം ഉണ്ടായിട്ടില്ല.