/indian-express-malayalam/media/media_files/uploads/2023/04/Ajith-pawar.jpg)
അജിത് പവാര്‍
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ പുകഴ്ത്തി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അജിത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉദ്ധവിന്റെ വാക്കുകള്‍.
രാജ്യസഭാ എംപിയും ശിവസേന മുഖപത്രമായ സാമ്നയുടെ ഏക്സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവിന്റെ പ്രതികരണം. അഭിമുഖത്തിന്റെ ആദ്യഭാഗം സാമ്‌നയിൽ പ്രസിദ്ധീകരിക്കുകയും പാർട്ടിയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
"അജിത് പവാര്‍ ഞങ്ങള്‍ക്കൊപ്പം രണ്ടര വര്‍ഷമുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ഉപമുഖ്യമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു, ധനകാര്യവകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. കൃത്യമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അജിത് പവാര്‍," ഉദ്ധവ് വ്യക്തമാക്കി.
സംസ്ഥാനത്തേയും ജനങ്ങളേയും മറക്കരുതെന്ന് അജിത് പവാറിനോട് പറഞ്ഞതായും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാരിനൊപ്പം എന്‍സിപിയുടെ അജിത് പവാര്‍ പക്ഷം ചേര്‍ന്നതിന് ശേഷം ഇരുനേതാക്കളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്.
ഉദ്ധവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേരുന്നതിന് രണ്ട് ദിവസം മുന്‍പാണ് അജിത് പവാറിനെതിരെ പ്രധാനമന്ത്രി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങളാണൊ ശരി അതോ അജിത് പവാറാണൊ ശരിയെന്ന് ഉദ്ധവ് ചോദ്യമുയര്‍ത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us