സുൽത്താൻപൂർ (ഉത്തർപ്രദേശ്): റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഉടമയെ വെടിവച്ചു കൊന്നു. ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്നു ഉടമ അലോക് ആര്യയെ പ്രകോപനം ഒന്നുമില്ലാതെ ഇയാൾ വെടിവയ്ക്കുകയായിരുന്നു. ഇയാൾ വെടിവയ്ക്കുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ക്യാഷ് കൗണ്ടറിനു അടുത്തേക്കെത്തിയ അജ്ഞാതൻ ഉടമയ്ക്കുനേരെ മൂന്നു തവണ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഉടമയെ ജീവനക്കാർ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

സിസിടിവി ക്യാമറകളിൽനിന്നും വെടിവച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ പ്രൈവറ്റ് കോൺട്രാക്ടറാണ് ഇയാൾ. അതേസമയം, വെടിവയ്ക്കാനുണ്ടായ കാരണം വ്യക്തമല്ല. നേരത്തെ റസ്റ്ററന്റിൽവച്ച് പാഴ്സലിനെ ചൊല്ലി ഇയാളും വെയിറ്ററും തമ്മിൽ തർക്കം നടന്നിരുന്നു. റസ്റ്ററന്റ് ഉടമ ആര്യ ഇടപെട്ടാണ് ഇയാളെ പറഞ്ഞയച്ചത്. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

സുൽത്താൻപൂരിലെ പ്രമുഖ വ്യവസായ സമുദായത്തിലെ അംഗമാണ് അലോക് ആര്യ. ആക്രമണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook