scorecardresearch
Latest News

വിമാനത്തിനുള്ളില്‍ തര്‍ക്കം: മദ്യപനായ യാത്രക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചു

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്.

American,airlines,delhi

ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി വിമാനത്തില്‍ സഹയാത്രികയ്ക്ക് നേരെ മൂത്രമൊഴിച്ചതിന് ഇന്ത്യക്കാരനെതിരെ പരാതി. വിമാനത്തിനുള്ളില്‍ സഹയാത്രികനുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചതായുമാണ് പരാതി. വിമാനം താഴെ ഇറങ്ങിയ ശേഷം പരാതിക്കാരനെയും സഹയാത്രികനെയും ഡല്‍ഹി ഐജിഐ എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫിനും ഡല്‍ഹി പൊലീസിനും കൈമാറി.

എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ മൂത്രമൊഴിച്ച യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിച്ചതായി ഡിസിപി (ഐജിഐ എയര്‍പോര്‍ട്ട്) ദേവേഷ് മഹ്ല പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് സഹയാത്രികരുടെ പരാതികളോ സ്ഥിരീകരിക്കുന്ന തെളിവുകളോ പരാതിയോ ഇല്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല, ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്. സമീപകാലത്ത് ഇത്തരത്തില്‍ മൂന്നാമത്തെ സംഭവമാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മദ്യപിച്ചെത്തിയ ഒരാള്‍ എഴുപത് വയസ്സുള്ള തന്റെ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Man urinating fellow passenger american airlines new york delhi flight