/indian-express-malayalam/media/media_files/uploads/2019/09/train-accident.jpg)
അഹമ്മദാബാദ്: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറിയ യുവാവ് അപകടത്തിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ് ) ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപടെലാണു യുവാവിന്റെ ജീവൻ രക്ഷിച്ചത്. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലാണു സംഭവം.
ട്രെയിൻ ഓടിത്തുടങ്ങിയതും യുവാവ് കംപാർട്മെന്റിലേക്കു ചാടിക്കയറിയെങ്കിലും അകത്തേക്കു കടക്കാൻ കഴിഞ്ഞില്ല. താഴെ വീഴാതെ യുവാവ് ട്രെയിനിന്റെ വാതിലിൽ തൂങ്ങിക്കിടന്നു. ഇതുകണ്ട രണ്ടു ആർപിഎഫ് ഉദ്യോഗസ്ഥർ യുവാവിനെ കോച്ചിനകത്തേക്കു തളളിവിട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിവേ മന്ത്രാലയം ട്വിറ്റർ പേജിൽ ഷെയർ ചെയ്തു. നിങ്ങൾ എത്ര സ്മാർട്ടാണെങ്കിലും ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കരുതെന്ന സന്ദേശം ട്വീറ്റിനൊപ്പം റെയിൽവേ നൽകിയിട്ടുണ്ട്.
A passenger tried to board moving 12915 Ashram Exp. at Ahmedabad Station but he slipped and was about to fall in between platform & train. He was promptly pushed back into the coach by the RPF staff. HOWEVER FIT AND SMART YOU ARE, PL. DONT TRY TO ENTRAIN/DETRAIN A MOVING TRAIN pic.twitter.com/TwIgK95ZIs
— Ministry of Railways (@RailMinIndia) September 24, 2019
ന്യൂഡൽഹിയിലേക്കുളള ആശ്രാം എക്സ്പ്രസിലാണു യുവാവ് ചാടിക്കയറിയത്. ഇയാൾക്ക് ഇരുപതിനോട് അടുത്ത പ്രായമുണ്ടെന്നാണു റിപ്പോർട്ടുകൾ. യുവാവ് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.