/indian-express-malayalam/media/media_files/uploads/2017/02/gun.jpg)
പാട്‌ന: ഇതര സമുദായംഗത്തിന്റെ വിവാഹ ചടങ്ങിൽ ക്ഷണമില്ലാതെ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിന് മഹാദലിത് സമുദായംഗമായ യുവാവിനെ വെടിവച്ച് കൊന്നു. ബീഹാറിലെ മുസാഫർപുർ ജില്ലയിലാണ് അതിദാരുണമായ കൊലപാതം നടന്നത്.
മുസാഫർപുർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ അഭി ചപ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. നവീൻ മാഞ്ചി (22) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ദലിത് സമുദായത്തിന്റെ വിവാഹചടങ്ങിലാണ് ഇദ്ദേഹം പങ്കെടുത്തത്.
യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ സ്ഥലത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വിവാഹവീട്ടിലെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. ഇത് സംബന്ധിച്ച് വരന്റെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു.
വിവാഹ ചടങ്ങിലേക്ക് ക്ഷണമില്ലാതെ കയറി വന്ന മാഞ്ചി ഇവിടെ വച്ച് നൃത്തം ചെയ്തു. ഇതോടെ ബാരത് എന്ന ആചാരം നീണ്ടുപോയി. മാഞ്ചിയോട് നൃത്തം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അയാളതിന് തയ്യാറായില്ലെന്നാണ് വാദം. ഇതേത്തുടർന്ന് ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഒരാൾ വെടിയുതിർക്കുകയായിരുന്നു.
മാഞ്ചി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എട്ട് കാറുകളും എട്ട് ഇരുചക്രവാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us