ടെല്ലസ്സി: ഫ്ലോറിഡയില്‍ യോഗാ സ്റ്റുഡിയോയിലുണ്ടായ വെടിവയ്പില്‍ അക്രമി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ടെല്ലസ്സിയിലെ യോഗ കേന്ദ്രത്തിലാണ് വെടിവയ്പ് ഉണ്ടായത്. നാല് പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വൈകിട്ട് 5.30ഓടെയാണ് പൊലീസിന് അക്രമത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും അക്രമി ആത്മഹത്യ ചെയ്തിരുന്നു. ഒരാള്‍ മാത്രമാണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. യോഗ കേന്ദ്രത്തിനകത്ത് കടക്കാൻ ശ്രമിച്ച അക്രമിയെ ചെറുക്കാൻ ശ്രമം നടന്നതായും അത്കൊണ്ടാണ് മരണസംഖ്യ കുറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

5.30നായിരുന്നു സ്റ്റുഡയോയില്‍ യോഗ ക്ലാസ് തുടങ്ങേണ്ടിയിരുന്നത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ടെല്ലസ്സി മേയര്‍ ആന്‍ഡ്രു ഗില്ലം ട്വീറ്റ് ചെയ്തു. പൊലീസിന്റെ കൃത്യമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ