Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

പട്ടിയോട് മാപ്പ് പറയാന്‍ കൂട്ടാക്കാതിരുന്ന മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി

ടോമി എന്ന പട്ടിയുമായി നടക്കാനിറങ്ങിയതായിരുന്നു അങ്കിത്, പരാസ്, ദേവ് എന്നിവര്‍

ന്യൂഡല്‍ഹി: പട്ടിയോട് ക്ഷമാപണം നടത്താത്തതിന് 40കാരനായ വിജേന്ദര്‍ റാണ എന്നയാളെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. അക്രമികളെ പിടിച്ചുമാറ്റാന്‍ ചെന്ന വിജേന്ദറിന്റെ സഹോദരന്‍ രാജേഷ് റാണ (45) ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. ഉത്തംനഗറിലെ മോഹന്‍ഗാര്‍ഡന്‍ പ്രദേശത്താണ് ശനിയാഴ്ച ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അങ്കിത്, പരാസ് എന്നീ സഹോദരങ്ങളാണ് അക്രമികളെന്നാണ് പൊലീസ് പറയുന്നത്.

അര്‍ദ്ധരാത്രിയോടെ ടോമി എന്ന പട്ടിയുമായി നടക്കാനിറങ്ങിയതായിരുന്നു അങ്കിത്, പരാസ്, ദേവ് എന്നിവര്‍. തെരുവില്‍ നിന്ന് സംസാരിക്കുകയായിരുന്ന മൂവര്‍ക്കും അരികിലായാണ് ടോമി ഇരുന്നിരുന്നത്. സ്കൂട്ടറിന് അടുത്ത് നിന്ന് ഇവര്‍ സംസാരിക്കുമ്പോഴാണ് വിജേന്ദര്‍ ട്രക്കോടിച്ച് സ്ഥലത്തെത്തിയത്. വിജേന്ദറിന്റെ ട്രക്ക് നായയുടെ മേല്‍ ഇടിച്ചതോടെ നായ വിജേന്ദറിന് നേരെ കുരച്ചു ശബ്ദമുണ്ടാക്കി. ഉടന്‍ തന്നെ മൂവരും ചേര്‍ന്ന് വിജേന്ദറിനെ വണ്ടിയില്‍ നിന്നും താഴെ ഇറക്കി ചീത്ത പറഞ്ഞതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

പട്ടിയോട് മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് വിജേന്ദര്‍ വണ്ടിയോടിച്ച് വീട്ടിലെത്തി. എന്നാല്‍ വീണ്ടും എത്തിയ സംഘം വീട്ടിലെത്തി വിജേന്ദറിനെ വിളിച്ചിറക്കി സംഭവം നടന്ന റോഡിലെത്തിച്ചു. മാപ്പ് പറയണമെന്ന് മൂവരും ആവശ്യപ്പെട്ടെങ്കിലും വിജേന്ദര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് വിജേന്ദറിനെ കത്തിയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് മൂവരും അക്രമിച്ചത്. വിജേന്ദറിന്റെ കരച്ചില്‍ കേട്ടെത്തിയ രാജേഷിനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man refuses to say sorry to dog stabbed to death

Next Story
അടങ്ങാതെ അക്രമികള്‍; ഗുജറാത്തില്‍ ഇതരസംസ്ഥാനക്കാരുടെ കൂട്ടപ്പലായനം
The moderation of comments is automated and not cleared manually by malayalam.indianexpress.com