രാജ്കോട്ട്: ഗുജറാത്തിലെ ശാസ്ത്രിനഗറില്‍ 9 വയസുകാരിയെ 24കാരനായ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു. മൂന്ന് തവണയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കുട്ടിയുടെ അയല്‍ക്കാരനായിരുന്ന ഇയാള്‍ ടെലിവിഷനില്‍ കാര്‍ട്ടൂണ്‍ കാണിച്ച് തരാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയങ്ങളിലാണ് ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് ഗാന്ധിഗ്രാം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മൂന്ന് സന്ദര്‍ഭങ്ങളിലാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ