scorecardresearch

3,500 രൂപയുടെ ഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് 5 രൂപയുടെ അലക്കു സോപ്പ്

ഫോണിന്റെ വിലയായ 3,500 രൂപയും ഡെലിവറി ചാർജായ 98 രൂപയും അടക്കം 3,598 രൂപ നൽകി

ഫോണിന്റെ വിലയായ 3,500 രൂപയും ഡെലിവറി ചാർജായ 98 രൂപയും അടക്കം 3,598 രൂപ നൽകി

author-image
WebDesk
New Update
3,500 രൂപയുടെ ഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് 5 രൂപയുടെ അലക്കു സോപ്പ്

കൊൽക്കത്ത: പ്രമുഖ ഇ-കൊമേഴ്സ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് അലക്കു സോപ്പ്. സംഭവത്തിൽ പൊലീസ് കമ്പനിയോട് വിശദീകരണം തേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

48 കാരനായ ടിവി കേബിൾ ഓപ്പറേറ്റർ അഫ്താറുലാണ് ഒക്ടോബർ 15 ന് ഓൺലൈൻ വഴി 3,500 രൂപ വില വരുന്ന ഫോൺ ഓർഡർ ചെയ്തത്. വീടിന്റെ അഡ്രസ്സിനു പകരം പോസ്റ്റ് ഓഫിസിന്റെ അഡ്രസ്സാണ് ഇയാൾ നൽകിയത്. കഴിഞ്ഞ വെളളിയാഴ്ച പോസ്റ്റ് ഓഫിസിൽ ഓർഡർ ചെയ്ത സാധനം എത്തിയതായി അഫ്താറുലിന് കോൾ ലഭിച്ചു.

പോസ്റ്റ് ഓഫിസിൽ എത്തിയ അഫ്താറുൽ ഫോണിന്റെ വിലയായ 3,500 രൂപയും ഡെലിവറി ചാർജായ 98 രൂപയും അടക്കം 3,598 രൂപ നൽകി സാധനം കൈപ്പറ്റി. പാഴ്സൽ തുറന്നു നോക്കിയപ്പോൾ ഫോണിനു പകരം 5 രൂപ വിലയുളള അലക്കു സോപ്പാണ് ഉണ്ടായിരുന്നത്. ഇതിൽ കുപിതനായ അഫ്താറുൽ പോസ്റ്റ് മാസ്റ്ററോട് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പോസ്റ്റ് ഓഫിസിലെ പണപ്പെട്ടി കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിച്ച പോസ്റ്റ് മാസ്റ്ററെ ആക്രമിക്കുകയും ചെയ്തു.

നാട്ടുകാർ പിടികൂടി അഫ്താറുലിനെ പൊലീസിൽ ഏൽപ്പിച്ചു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഓൺലൈൻ റീട്ടെയിലിനെതിരെ അഫ്താറുൽ പരാതി നൽകിയിട്ടുണ്ട്.

Advertisment
Online Sites Mobile Phone Online Shopping

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: