Latest News

ഫ്ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ബാര്‍സോപ്പ്

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു

മുംബൈ: ഐഫോണ്‍ 8ന് ഓണ്‍ലൈനില്‍ ഓര്‍ഡറ് ചെയ്ത 26കാരന് ലഭിച്ചത് ബാര്‍സോപ്പ്. ഫോണിന്റെ കവറില്‍ പാക്ക് ചെയ്ത രീതിയിലാണ് സോപ്പ് ലഭിച്ചത്. ടാബ്‍റസ് മെഹബൂബ് നഗരളളിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.

55,000 മുന്‍കൂര്‍ അടച്ചാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ജനുവരി 22 ന് ഫ്ലിപ്കാര്‍ട്ടിന്റെ പായ്ക്കറ്റ് നഗ്രാലിയുടെ വീട്ടില്‍ എത്തി. എന്നാല്‍ പായ്ക്കറ്റിനുള്ളില്‍ മൊബൈല്‍ ഫോണിന് പകരമുണ്ടായിരുന്നത് ബാര്‍ സോപ്പായിരുന്നെന്ന് യുവാവ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്‌തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് പ്രതിനിധി പറഞ്ഞു.

ഒപ്പ് വാങ്ങിയതിന് ശേഷം ഡെലിവറി ബോയ് പോയതിന് പിന്നാലെയാണ് താന്‍ ബോക്സ് തുറന്നതെന്ന് തബ്റസ് പറഞ്ഞു. വാച്ച്മാനും സുഹൃത്തും സാക്ഷികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2016ലും സമാന സംഭവം നടന്നിരുന്നു. ഫ്ലിപ്കാര്‍ട്ട് വഴി സാംസങ് ഗ്യാലക്സി നോട്ട് 4 ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിച്ചതും ബാര്‍ സോപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം ആമസോണ്‍ വഴി വണ്‍ പ്ലസ് 5 ബുക്ക് ചെയ്ത് ലഭിച്ചത് സോപ്പായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man orders iphone online gets bar of soap instead

Next Story
തിയേറ്ററിനകത്ത് പെൺകുട്ടി ബലാൽസംഗത്തിനിരയായി, ഫെയ്സ്ബുക്ക് സുഹൃത്ത് അറസ്റ്റിൽCinema
The moderation of comments is automated and not cleared manually by malayalam.indianexpress.com