ടിവി റിമോട്ടിനായി വഴക്കിട്ടു; ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു

സംഭവത്തിന് ദൃകസാക്ഷികളായ മക്കളാണ് അച്ഛനെതിരെ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്

Murder

നാസിക് : ടെലിവിഷന്‍ റിമോട്ടിന് വേണ്ടിയുള്ള അടിപിടിക്കിടെ ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. നാസിക്കിലാണ് ഈ ദാരുണ സംഭവം നടന്നത്. ശോഭ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് മിഡ് ഡേ റിപ്പോർട്ട്ചെയ്യുന്നു.

ദത്ത നഗറിലെ ഒരു കണ്‍സ്ട്രഷന്‍ സൈറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. കിടക്കയില്‍ വച്ച് ഭാര്യയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് ടീവി റിമോര്‍ട്ടിന് വേണ്ടി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നതായി പോലീസ് പറയുന്നു.

തുടര്‍ന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ശോഭയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് ദൃകസാക്ഷികളായ മക്കളാണ് അച്ഛനെതിരെ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ശോഭയുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചിരിക്കുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man kills wife with stone after fighting over television remote in nashik

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com