ഗുരുഗ്രാം: സോഷ്യല്‍മീഡിയാ സൈറ്റുകളില്‍ നിരന്തരം സമയം ചെലവഴിച്ച യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഹരിഓം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ വിവരം പുറത്തു പറഞ്ഞത്. 32കാരിയായ ലക്ഷ്മി മുഴുവന്‍ സമയവും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും ചാറ്റ് ചെയ്യുകയാണെന്ന് പ്രതി പറഞ്ഞു. തന്നേയും കുട്ടികളേയും അവഗണിച്ചെന്നും ഭാര്യയുടേയോ അമ്മയുടേയോ ഉത്തരവാദിത്തം ലക്ഷ്മി ചെയ്തിരുന്നില്ലെന്നും പ്രതി വെളിപ്പെടുത്തി.

ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ലക്ഷ്മിയെ പ്രതി കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. യുവതിയുടെ പിതാവ് എത്തിയാണ് മൃതദേഹത്തിന് അടുത്തിരുന്ന് കരയുന്ന ഹരിഓമിനെ കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കംപ്യൂട്ടര്‍ റിപ്പയര്‍ കട നടത്തുന്നയാളാണ് പ്രതി. ഇയാളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 2006ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.

ഭാര്യക്ക് സ്മാര്‍ട്ട്ഫോണ്‍ വാങ്ങി നല്‍കിയതോടെയാണ് വിവാഹജീവിതത്തില്‌‍ വിളളല്‍ വന്നതെന്ന് പ്രതി പറഞ്ഞു. ഭക്ഷണം പാചകം ചെയ്യുകയോ വീട്ടു ജോലി ചെയ്യുകയോ ചെയ്യാതെ മുഴുവന്‍ സമയവും ഫോണില്‍ ചെലവഴിച്ച ഭാര്യ കുട്ടികളേയും അവഗണിച്ചതായി അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ