ന്യൂഡല്‍ഹി: വട്ടത്തിലുളള ചപ്പാത്തി ഉണ്ടാക്കാന്‍ അറിയില്ലെന്ന് ആരോപിച്ച് 22കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് ശനിയാഴ്ച്ച രാത്രിയോടെ കൊലപാതകം നടന്നത്. എന്നാല്‍ ഞായറാഴ്ച്ച മാത്രമാണ് കൊലപാതകം പുറത്തറിഞ്ഞത്.

രാവിലെ 4 മണിയോടെ അബോധാവസഥയില്‍ യുവതിയെ കണ്ട സഹോദരനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സിമ്രാന്‍ എന്ന് പറയുന്ന യുവതിയുടെ നാല് വയസുകാരിയായ മകളെ ഫ്ളാറ്റിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. നാല് മാസം ഗര്‍ഭിണിയായിരുന്ന സിമ്രാനെ കൊലപ്പെടുത്തി ഭര്‍ത്താവ് ഒളിവില്‍ പോവുകയും ചെയ്തു. ചപ്പാത്തിയെ ചൊല്ലിയാണ് അമ്മയും അച്ഛനും വഴക്കിട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

അമ്മ നല്ല പാചകക്കാരി ആണെന്നും എന്നാല്‍ ചപ്പാത്തിയുടെ ആകാരഭംഗിയെ ചൊല്ലിയാണ് അച്ഛന്‍ വഴക്കിട്ടതെന്നും കുട്ടി പറഞ്ഞു. ശനിയാഴ്ച്ച രാത്രി 10,30ഓടെയാണ് ഇരുവരും തമ്മില്‍ വഴക്കായത്. തുടര്‍ന്ന് ഭര്‍ത്താവ് സിമ്രാന്റെ വയറ്റില്‍ തൊഴിച്ചു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച കുട്ടിയെ ഇയാള്‍ ഒരു മുറിയില്‍ പൂട്ടിയിടുകയും സിമ്രാനെ കഴുത്തു ഞെരിച്ച് കൊല്ലുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഒന്നിച്ച് താമസിച്ചിരുന്ന ഇവര്‍ അഞ്ച് വര്‍ഷം മുമ്പാണ് നിയമപരമായി വിവാഹം ചെയ്തത്. ബിസിനസിലെ തകര്‍ച്ച കാരണം മറ്റൊരു ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഭര്‍ത്താവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ