ജബൽപൂർ: ഫോണിൽ സംസാരിക്കാത്തതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. സംഭവത്തിൽ അമിത് ബുർമാനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ രാത്രി അമിതിനോട് ഫോണിൽ സംസാരിക്കാൻ പെൺകുട്ടി തയ്യാറായില്ല. തുടർന്ന് പെൺകുട്ടിയുടെ സഹോദരിയെ വിളിച്ചു. ഫോണിൽ തന്നോട് സംസാരിക്കാൻ അനിയത്തിയോട് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ സഹോദരി അത് ചെയ്തില്ല. ഇതിൽ കുപിതനായ അമിത് പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് ഓഫിസർ പറഞ്ഞു.

ആദ്യം സഹോദരിയെ ആക്രമിച്ചു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന മറ്റു രണ്ടു സഹോദരിമാരും അമ്മയും ഓടി രക്ഷപ്പെട്ടു. അതിനുശേഷമാണ് കാമുകിയായ 16 കാരിയെ കുത്തിക്കൊന്നത്. സംഭവ സമയത്ത് പെൺകുട്ടിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അമിതിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook