/indian-express-malayalam/media/media_files/uploads/2022/12/crime.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ച രണ്ടാനച്ഛനെ കൊലപ്പെടുത്തി മകന്‍. കൊലയ്ക്ക് ശേഷം 42-കാരനായ സുനില്‍ ഗൗഡെ പൊലീസില്‍ കീഴടങ്ങി. മുംബൈയിലാണ് സംഭവം.
ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ജീവനക്കാരനാണ് സുനില്‍. രണ്ടാനച്ഛനായ ശ്രീനിവാസ് റിസര്‍ച്ച് സെന്ററിലെ പാചകക്കാരനാണെന്നാണ് പൊലീസ് അറിയിച്ചു. ചെമ്പൂരിലെ വാഷി നാകയിലെ ഏകതാ സൊസൈറ്റിയിൽ സുനിലിന്റെ അമ്മ സുമിത്രയ്ക്കൊപ്പം ഒരേ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
സുനിലും ശ്രീനിവാസും മദ്യപിച്ചെത്തി എന്നും വഴക്കുണ്ടാകാറുണ്ടെന്നാണ് സുമിത്രയുടെ പരാതിയില്‍ പറയുന്നത്. സംഭവം നടന്ന ചൊവ്വാഴ്ച സുനില്‍ ജോലിക്ക് പോയിരുന്നില്ല. രാത്രി എട്ട് മണിയോടെയാണ് ശ്രീനിവാസ് വീട്ടില്‍ മദ്യപിച്ചെത്തിയത്.
രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീനിവാസും സുമിത്രയും തമ്മില്‍ വഴക്കുണ്ടായിരുന്നു. സുമിത്രയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശമായി സംസാരിക്കുകയും ചെയ്തതായാണ് വിവരം.
പിന്നീട് വാക്കുതര്‍ക്കും ശ്രീനിവാസും സുനിലും തമ്മിലായി. അമ്മയെ നിരന്തരം അസഭ്യം പറയുന്നതിനെ സുനില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കത്തിയെടുത്തുകൊണ്ട് വന്ന് സുനില്‍ ശ്രീനിവാസിനെ കൊലപ്പെടുത്തുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us