മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ യുവാവിന് തടവ് വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ മറാത്‌വാഡയിലാണ് സംഭവം. പെൺകുട്ടിയെ കണ്ണിറുക്കി കാണിച്ചതിനും തുറിച്ചു നോക്കിയതിനുമാണ് 24 കാരനായ പുരുഷോത്തം വീറിനെ കോടതി മൂന്നു വർഷംം തടവിന് ശിക്ഷിച്ചത്.

2017 ഏപ്രിൽ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. റായ്മോഹ തെരുവിലൂടെ നടന്നു വരികയായിരുന്ന 16 കാരിയെ നോക്കി യുവാവ് കണ്ണിറുക്കുകയും തുറിച്ചു നോക്കുകയും ചെയ്തു. അതേദിവസം തന്നെ യുവാവിനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

ഒന്നരവർഷത്തിനുശേഷമാണ് കേസിൽ കോടതി വിധി വരുന്നത്. തടവു ശിക്ഷയ്ക്കു പുറമേ യുവാവിനോട് 500 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook