ആപ്പിള്‍ ഐ ഫോണ്‍ എക്സ് ഫോണുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

നൂറ് ആപ്പിള്‍ ഐ ഫോണ്‍ എക്സ് ഫോണുകളാണ് ദുബായിൽനിന്നും എത്തിയ ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

ന്യൂഡല്‍ഹി: വിമാനത്താവളം വഴി 85 ലക്ഷം രൂപ വിലമതിക്കുന്ന നൂറ് ഐ ഫോണ്‍ എക്സ് ഫോണുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റംസ് വകുപ്പിന്റെ പിടിയില്‍. 53 കാരനെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ സെല്‍ ഫോണുകളുമായി വരുന്നു എന്ന വിവരം ഇന്റലിജന്‍സിന് നേരത്തെ ലഭിച്ചിരുന്നു എന്നാണ് സൂചന. “ദുബായില്‍ നിന്നുള്ള 6E048 വിമാനത്തിലാണ് ഇയാൾ വന്നത്. ഗ്രീന്‍ ചാനല്‍ വഴി വരുന്നതിനിടയിലാണ് ആളെ പിടികൂടിയത്. വിശദമായ പരിശോധനയില്‍ 85 ലക്ഷം രൂപ വരുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.

കസ്റ്റംസ് നിയമം, 1962ലെ സെഷന്‍ 110 പ്രകാരമാണ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. സെഷന്‍ 104 പ്രകാരം അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

ഐ ഫോണ്‍ എക്സിന് ദുബായിയില്‍ ഇന്ത്യയിലേതിനെക്കാള്‍ ഏറെ വില കുറവാണ്. ഇത്തരം കള്ളക്കടത്ത് കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. 64 ജിബി സ്റ്റോറേജ് ഉള്ള അടിസ്ഥാന മോഡല്‍ ഐ ഫോണ്‍ എക്സിന് ഇന്ത്യയിലെ വില 95,390 രൂപയാണ്. 256 ജിബി വരുമ്പോഴേക്ക് അത് 108,930 രൂപയോളം ആവും. 64 ജിബി ഫോണ്‍ വാങ്ങാന്‍ ദുബായില്‍ വരുന്ന ചെലവ് ഏതാണ്ട് 78,294 ഇന്ത്യന്‍ രൂപയാണ്. 256 ജിബിക്ക് 90,318 രൂപയും. 2018ന്റെ ആദ്യ പാദത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ആണ് ആപ്പിള്‍ ഐ ഫോണ്‍ എക്സ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man held with 100 sets of apple i phone x in delhi airport

Next Story
‘ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കൈയ്യും കാലും കെട്ടി പോളിങ് ബൂത്തിലെത്തിക്കണം’: യെഡിയൂരപ്പKarnataka, കര്‍ണാടക,BJP,ബിജെപി, Amit Shah,അമിത് ഷാ, BS Yedyurappa, ബിഎസ് യെഡിയൂരപ്പ,Congresss, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com