ലക്‌നൗ: സ്വകാര്യ ബാങ്കിന്റെ വ്യാജ ബ്രാഞ്ച് നടത്തിപ്പുകാരനെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ മുലായം നഗറിലാണ് സംഭവം. കർണാടക ബാങ്ക് ലിമിറ്റഡിന്റെ വ്യാജ ബ്രാഞ്ച് നടത്തിപ്പുകാരനായ വിനോദ് കുമാർ കാംബ്ലിയാണ് പിടിയിലായത്.

വാരണാസിയിൽ നിന്നും ഡൽഹിയിൽ നിന്നും കർണാടക ബ്രാഞ്ചിന്റെ പ്രതിനിധികൾ എത്തി രേഖകൾ പരിശോധിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തത്.

1.37 ലക്ഷം രൂപ പണവും മൂന്ന് കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും രണ്ട് മൊബൈൽ ഫോണും വ്യാജ ബ്രാഞ്ചിൽ നിന്ന് കണ്ടെത്തി. ഇതിന് പുറമെ നിരവധി പാസ് ബുക്കുകളും പേ ഇൻ, ഡെപ്പോസിറ്റ് സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

ബലിയ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് എസ്.പി.ഗാംഗുലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ