ബീജിങ്: തീപിടിച്ച 23 നിലയുളള കെട്ടിടത്തില്‍ നിന്നും സാഹസികമായ നീക്കത്തിലൂടെ യുവാവ് രക്ഷപ്പെട്ടു. ചൈനയിലെ ചോംഗിങ് നഗരത്തിലാണ് സംഭവം നടന്നത്. ഡിസംബര്‍ 13നാണ് സംഭവം നടന്നതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ ബാല്‍ക്കണിയിലൂടെ പുറത്ത് കടന്ന് കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തു​ള്ള ക​ന്പി​യി​ൽ സാ​ഹ​സി​ക​മാ​യി തൂ​ങ്ങി​നി​ന്ന് ഒ​രു ഗ്ലാ​സ് ത​ക​ർ​ത്ത് മ​റ്റൊ​രു മു​റി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

ഇയാളുടെ പരിശ്രമത്തിനിടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഗ്ലാ​സ് ത​ക​ർ​ത്ത് അ​ദ്ദേ​ഹ​ത്തെ മു​റി​ക്കു​ള്ളി​ലേ​ക്കു ക​യ​റ്റി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​സാ​ര പ​രുക്കു​ക​ളോ​ടെ ഇയാളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook