തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. മേനംകുളം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ സുഹൃത്ത് തന്നെയായ ഉണ്ണിയാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ ഉണ്ണിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
