കടപ്പ: പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. മരുതി പ്രസാദ് റെഡ്ഡിയാണ്(32 വയസ്) എന്നയാളാണ് കൊല്ലപ്പെട്ടത്. വടിവാളുപയോഗിച്ച് രണ്ടംഗ സംഘം ഇയാളെ വെട്ടിക്കൊല്ലുന്പോൾ ഒരാളും സഹായിക്കാനായി മുന്നോട്ട് വന്നില്ല.

ഓട്ടോയില്‍ കോടതിയിലേക്ക് പോവുന്പോഴാണ് പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം റെഡ്ഡിയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കിയത്. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ റെഡിയെ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

ഒരാള്‍ റെഡ്ഡിയെ പിടിക്കുകയും മറ്റെയാള്‍ തുടരെ വെട്ടുകയുമായിരുന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലുമായുണ്ടായിരുന്ന ജനങ്ങള്‍ സംഭവം നോക്കിനിന്നതല്ലാതെ ആരും ഇടപെട്ടില്ല. ചിലര്‍ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം.


കടപ്പാട്: Info 24/7 News

ആക്രമികള്‍ പിന്നീട് പൊലീസിനു മുന്നിൽ കീഴടങ്ങി. റെഡ്ഡിയുടെ സഹോദരിയുമായി ആക്രമികളുടെ ബന്ധുവിന് ബന്ധമുണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇവർ ഇതിനു മുൻപും വഴക്കിട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ