ലാഹോർ: ജഡ്ജിക്കു നേരെ ഷൂയേറ് നടത്തിയയാൾക്ക് 18 വർഷം തടവ്. ഭീകര വിരുദ്ധ കോടതിയുടേതാണ് വിധി. തടവിനു പുറമേ 30 ലക്ഷം രൂപ പിഴയും വിധിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ശിക്ഷാവിധി.

ലാഹോറിൽനിന്നും 400 കിലോമീറ്റർ അകലെയുളള മുസാഫർഗഡ് സ്വദേശിയായ ജാസ് അഹമ്മദ് ആണ് സീനിയർ സിവിൽ ജഡ്ജി സാഹിദ് ഖയ്യുമിനു നേർക്ക് മാർച്ച് 20 ന് ഷൂ വലിച്ചെറിഞ്ഞത്. കവർച്ചാ കേസിൽ പിടിയിലായ ജാസിന്റെ വിചാരണ കോടതിയിൽ നടക്കുന്നതിനിടെയായിരുന്നു സംഭവം.

തനിക്ക് ജാമ്യം നൽകാതെ ജയിലിൽ അടച്ചുവെന്നും രേഖാമൂലമുളള റിലീസ് ഓർഡർ കിട്ടാത്തതിനാൽ തന്നെ വിട്ടയച്ചില്ലെന്നും പരാതിപ്പെട്ടാണ് യുവാവ് ഷൂ എടുത്തെറിഞ്ഞത്. സംഭവത്തിനുപിന്നാലെ യുവാവിനെ വീണ്ടും ജയിലിൽ അടക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ