scorecardresearch
Latest News

അഞ്ചംഗ കുടുംബം മരിച്ചനിലയിൽ, ഫ്രിഡ്‌ജിലും അലമാരയിലും സ്യൂട്ട്കേസിലും മൃതദേഹങ്ങൾ

ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിലും പെൺമക്കളിൽ ഒരാളുടെ മൃതദേഹം സ്യൂട്ട്കേസിലും മറ്റൊരാളുടേത് അലമാരയിലും മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹം മുറിക്കുളളിലുമാണ് ഉണ്ടായിരുന്നത്

അഞ്ചംഗ കുടുംബം മരിച്ചനിലയിൽ, ഫ്രിഡ്‌ജിലും അലമാരയിലും സ്യൂട്ട്കേസിലും മൃതദേഹങ്ങൾ

അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദിൽ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മനോജ് കുഷ്‌വാഹ (35), ഭാര്യ ശ്വേത (30), മക്കളായ പ്രീതി (8), ശിവാനി (6), ശ്രേയ (3) എന്നിവരാണ് മരിച്ചത്.

മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മനോജ്. ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിലും പെൺമക്കളിൽ ഒരാളുടെ മൃതദേഹം സ്യൂട്ട്കേസിലും മറ്റൊരാളുടേത് അലമാരയിലും മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹം മുറിക്കുളളിലുമാണ് ഉണ്ടായിരുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസെത്തിയപ്പോൾ വീട് അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. പൂട്ട് തകർത്താണ് അകത്ത് കടന്നത്. ഗൃഹനാഥൻ മനോജ് കുഷ്‌വാഹയാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെയും മക്കളെയും കൊന്നശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് ഓഫിസർ നിതിൻ തിവാരി പറഞ്ഞു.

കുടുംബ തർക്കമോ അല്ലെങ്കിൽ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Man found hanging at home wife stuffed in a fridge daughters in suitcase and almirah