Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

ഒളിച്ചോടിയ വിവാഹിതയായ യുവതിയേയും കാമുകനേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

യുവാവിനേയും സ്ത്രീയടക്കം മറ്റ് രണ്ട് ബന്ധുക്കളേയും ആണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്

madhya pradesh മധ്യപ്രദേശ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാറില്‍ ഒളിച്ചോടിയ വിവാഹിതയായ യുവതിയേയും കാമുകനേയും മരത്തില്‍ കെട്ടി മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനേയും യുവതിയേും മറ്റൊരു ബന്ധുവിനേയും ആണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ദാറിലെ അര്‍ജുന്‍ കോളനിയിലാണ് സംഭവം നടന്നത്.

മുകേഷ് എന്ന നാട്ടുകാരന്റെ ഭാര്യയോടൊപ്പം ആണ് യുവാവ് ഒളിച്ചോടിയത്. ഇതിന് ശേഷം ഇരുവരും വിവാഹം ചെയ്തതായി പൊലീസ് പറഞ്ഞു. ഭാര്യയെ കാണാതായതിന് പിന്നാലെ മുകേഷ് പലയിടത്തും അന്വേഷണം നടത്തി. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഭാര്യയെ കണ്ടെത്താനായില്ല. പിന്നീടാണ് ഭാര്യ ഗ്രാമത്തിലെ തന്നെ മറ്റൊരാളെ വിവാഹം ചെയ്തതായി മുകേഷ് അറിയുന്നത്.

സംഭവത്തില്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞാണ് മുകേഷ് യുവാവിനെയും ഭാര്യയേയും വിളിച്ചു വരുത്തിയത്. യുവാവിനൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരു ബന്ധുവും ഉണ്ടായിരുന്നു. ചര്‍ച്ച ചെയ്യുന്നതിന് പകരം യുവാവിനേയും ഭാര്യയേയും ബന്ധുവിനേയും മുകേഷ് മറ്റുളളവരുടെ സഹായത്തോടെ മരത്തില്‍ പിടിച്ചു കെട്ടി വടി ഉപയോഗിച്ച് മര്‍ദ്ദിച്ചു.

മുകേഷിന്റെ കുടുംബവും മര്‍ദ്ദിക്കാനും പിടിച്ചു കെട്ടാനും സഹായിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോള്‍ നിരവധി നാട്ടുകാര്‍ ദൃക്സാക്ഷികളായെങ്കിലും ആരും ഇടപെട്ടില്ല. ചിലര്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. മര്‍ദ്ദനമേറ്റ യുവാവിന്റെ ഒരു ബന്ധു പ്രായപൂര്‍ത്തിയാവാത്ത ആളാണ്. സംഭവത്തില്‍ പല വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുളളത്. മുകേഷ് അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man family tied to tree beaten for eloping with married woman

Next Story
നാഥൂറാം ഗോഡ്സെയ്ക്ക് എതിരെ പറഞ്ഞ കമല്‍ഹാസന് നേരെ ചെരുപ്പേറ്Kamal Haasan, കമൽഹാസൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com