scorecardresearch

ട്രെയിനില്‍ ചാടി കയറാന്‍ ശ്രമം: പ്ലാറ്റ്ഫോമിന്റെ ഇടയില്‍ പെട്ട യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റെയില്‍വേ സ്റ്റേഷനില്‍ ചായ വാങ്ങാന്‍ ഇറങ്ങിയ രാജേഷ് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് തിരികെ എത്തിയത്

Train, ട്രെയിന്‍, Odisha, ഒഡീഷ, cctv, സിസിടിവ, viral video, വൈറല്‍ വീഡിയോ, accident

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ട യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഝാര്‍സുഗുഡ റെയില്‍വെ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. രാജേഷ് തല്‍വാര്‍ എന്ന യാത്രക്കാരനാണ് ട്രെയിനിനും ഫ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനില്‍ ചായ വാങ്ങാന്‍ ഇറങ്ങിയ രാജേഷ് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് തിരികെ എത്തിയത്. കമ്പിയില്‍ പിടിച്ച് ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച രാജേഷ് വീണ് പോവുകയായിരുന്നു. സെക്കന്റുകളോളം അദ്ദേഹം ട്രെയിനിന്റെ വശത്ത് കുടുങ്ങി മുന്നോട്ട് പോയി പിന്നീട് പ്ലാറ്റ്ഫോമിന്റെ വശത്ത് കുടുങ്ങിയ രാജേഷ് അനങ്ങാതെ കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ അപായ സൂചന നല്‍കുകയും ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. നിസാരമായ പരുക്കുകള്‍ മാത്രമാണ് രാജേഷിന് പറ്റിയത്. സുരക്ഷാ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ രാജേഷിനെ പുറത്തെത്തിച്ചു. ഇതേ ട്രെയിനില്‍ തന്നെ പിന്നീട് രാജേഷ് യാത്ര പുനരാരംഭിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Man falls between moving train and platform