അരിസോണ: അരിസോണയിലെ ദക്ഷിണ ടക്സണില്‍ മോഷ്ടാവിനെ റസ്റ്ററന്റ് ജീവനക്കാര്‍ കീഴടക്കി. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം ഉണ്ടായത്. മി നിഡിറ്റോ എന്ന റസ്റ്ററന്റിലാണ് ആയുധങ്ങളുമായി മോഷ്ടാവ് അക്രമം നടത്തിയത്.

രണ്ട് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച് 20കാരനായ അക്രമി ഭീതി പരത്തി. എന്നാല്‍ ജീവനക്കാരുടെ കൃത്യമായ ഇടപെടലില്‍ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നില്‍ നിന്ന് കസേര കൊണ്ട് ഇടിച്ച ഒരു ജീവനക്കാരന്‍ ഇടിക്കുകയും മറ്റ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് അക്രമിയെ മര്‍ദ്ദിച്ച് കീഴ്പ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും മോഷണത്തിനും പൊലീസ് കേസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook