scorecardresearch

Latest News

നാലുപേരെ കൊന്ന കടുവ ഒടുവിൽ പിടിയിൽ; മസിനഗുഡിക്ക് ആശ്വാസം

ഇതുവരെ നാല് മനുഷ്യരെയും ഇരുപതിലധികം വളർത്തു മൃഗങ്ങളെയുമാണ് ടി-23 കടുവ കൊന്നത്

Nilgir man-eater tiger, man-eater tiger india, nilgiris man-eater tiger, ie malayalam
പ്രതീകാത്മക ചിത്രം

നീലഗിരി: തമിഴ്നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാല് പേരെ കൊന്ന നരഭോജി കടുവയെ ഒടുവിൽ പിടികൂടി. മയക്കുവെടിയേറ്റിട്ടും വീഴാതെ കാട്ടിലേക്ക് കയറിയ കടുവയെ ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിപുലമായ തിരച്ചിലിലാണ് പിടികൂടിയത്. കുങ്കിയാനകളെയും ഡ്രോണുകളും തിരച്ചിലിന് ഉപയോഗിച്ചിരുന്നു.

മസിനഗുഡി വനമേഖലയിൽനിന്നാണ് കടുവയെ പിടികൂടിയത്. ടി -23 എന്നു പേരിട്ട 13 വയസുള്ള ആൺ കടുവയ്ക്കായി രണ്ടാഴ്ചയായി കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ 160 പേരടങ്ങുന്ന ദൗത്യസംഘം തിരച്ചിൽ നടത്തിവരികയായിരുന്നു. നേരത്തെ മുതുമല വന്യജീവി സങ്കേതത്തിനു സമീപം കണ്ടെത്തിയ കടുവ തിരച്ചിൽ സംഘത്തെ കണ്ട് ഓടി ഒളിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ കടുവയെ മുന്നിൽ കണ്ടതും മയക്കുവെടിവച്ചതും.

ഇന്നലെ രാത്രി പത്തുമണിയോടെ തെപ്പക്കാട് – മസിനഗുഡി റോഡിൽ വച്ചാണ് സംഘം കടുവയെ വെടിവച്ചത്. തുടർന്ന് കടുവ ഓടി കാട്ടിൽ കയറി. പിന്നാലെ സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ട് തടസമാവുകയായിരുന്നു. വെടിയേറ്റ കടുവ അരമണിക്കൂറിനുള്ളിൽ ബോധം കെട്ടു വീഴാൻ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായമെങ്കിലും വെടിയേറ്റ സ്ഥലത്തിന് സമീപം കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നു രാവിലെയും കടുവയെ മയക്കുവെടി വച്ചിരുന്നു.

ദേവന്‍ എസ്റ്റേറ്റ്, ബോസ്പര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ നടന്നത്. റോഡുകൾ അടച്ചിട്ടായിരുന്നു പരിശോധന.

22 ദിവസത്തെ ശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടാൻ കഴിഞ്ഞത്. ഇതുവരെ നാല് മനുഷ്യരെയും ഇരുപതിലധികം വളർത്തു മൃഗങ്ങളെയുമാണ് ഈകടുവ കൊന്നത്. കാട്ടിൽ വിറക് വെട്ടാൻ പോയ ഗൗരി എന്ന സ്ത്രീയാണ് ആദ്യം കൊല്ലപ്പെട്ടത്. കടുവയെ പിടിക്കാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

Also Read: സിംഗു കർഷകസമര സ്ഥലത്ത് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Man eating tiger escaped after being shot twice search continues

Best of Express