കറാച്ചി: തിരക്കേറിയ തെരുവിലൂടെ കടന്നു പോയ വാഹനത്തിനു പുറകിൽ സിംഹത്തെ കണ്ട നാട്ടുകാർ ഒന്നു ഞെട്ടി. സിംഹത്തെ കണ്ട പലരും ഉച്ചത്തിൽ അലറി. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ കരിമാബാദിലെ തെരുവിലൂടെ പിക്കപ് ട്രക്കിൽ സിംഹത്തെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ സിംഹത്തിന്റെ ഉടമയ്ക്കെതിരെ നടപടിയെടുക്കൻ സിന്ദ് ഇന്റീരിയർ മന്ത്രി സൊഹെയ്ൽ അൻവർ സിയാൽ പൊലീസിന് നിർദേശം നൽകി.

സിംഹത്തിന്റെ ഉടമ ജാവേദിനെ അറസ്റ്റ് ചെയ്തതായും മൃഗത്തെ കസ്റ്റഡിയിൽ എടുത്തതായും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അറിയിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ ചെക്കപ്പിനായി മൃഗത്തെ കൊണ്ടുപോവുകയായിരുന്നെന്നും മൃഗത്തെ സംരക്ഷിക്കുന്നതിന് തനിക്ക് ലൈസൻസുണ്ടെന്നും ജാവേദ് പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

അതേസമയം, പ്രൈവറ്റ് മിനി സൂ നടത്തുന്നതിന് സിന്ദ് പ്രവിശ്യയിലെ വൈൾഡ്‌ലൈഫ് ഡിപ്പാർട്മെന്റ് ജാവദിന് പെർമിറ്റ് നൽകിയിരുന്നെന്നും അതിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ കഴിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ