ഡല്‍ഹിയില്‍ ആശുപത്രി അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഒരാള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ഒരു മാസത്തിനുളളില്‍ മാത്രം ഇത് 10ാമത്തെയാളാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ മരിക്കുന്നത്

ന്യൂഡല്‍ഹി: അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഒരാള്‍ ശ്വാസം മുട്ടി മരിച്ചു. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് വി​ഷ​വാ​ത​കം ശ്വ​സി​ച്ച് മരണം സംഭവിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. റിഷി പല്‍ (40) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബിഷണ്‍ (30), കിരണ്‍ പല്‍ (25), സുമിത് (30) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തിനുളളില്‍ മാത്രം ഇത് 10ാമത്തെയാളാണ് ഡല്‍ഹിയില്‍ ഇത്തരത്തില്‍ മരിക്കുന്നത്. ലാജ്പത് നഗറില്‍ വെച്ച് വിശവാതകം ശ്വസിച്ച് ഓഗസ്റ്റ് 6ന് മൂന്ന് പേരാണ് മരിച്ചത്. ഓഗസ്റ്റ് 12ന് ആനന്ദ് വിഹാറില്‍ വിശവാതകം ശ്വസിച്ച് സഹോദരങ്ങള്‍ മരിച്ചിരുന്നു. ഒരു ഷോപ്പിംഗ് മാളിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അന്ന് അപകടം നടന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man dies while cleaning sewer at delhi hospital 10th death in just over a month

Next Story
നരേന്ദ്ര മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തിൽ പോസ്റ്റര്‍Modi
The moderation of comments is automated and not cleared manually by malayalam.indianexpress.com