മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണെന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. രാജസ്ഥാനിലെ ജോഥ്പൂരില്‍ നിന്നാണെന്ന് കരുതുന്ന ഒരു വിവാഹാഘോഷത്തിനിടെ നടന്ന സംഭവമാണ് ദൃശ്യങ്ങളില്‍. വിവാഹത്തിനിടെ നൃത്തം ചെയ്ത് കൊണ്ടിരുന്ന യുവാവ് പൊടുന്നനെ കുഴഞ്ഞ് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ആദ്യം സംഭവിച്ചത് എന്താണെന്ന് അറിയാതെ നടുക്കത്തോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും വിവാഹത്തിനിടെ കണ്ടുമുട്ടിയതാണെന്നാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ